മുന്‍ ഐറിഷ് താരങ്ങളെ ആദരിച്ച് അയര്‍ലണ്ട് ക്രിക്കറ്റ്

- Advertisement -

അയര്‍ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് അരങ്ങേറ്റത്തിന്റെ ആവേശത്തില്‍ നില്‍ക്കുമ്പോള്‍ മുന്‍ താരങ്ങളെ ആദരിച്ച് ബോര്‍ഡ്. മൂന്നാം ദിവസം ചായ ഇടവേളയ്ക്കായി ടീമുകള്‍ ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങിയപ്പോള്‍ നൂറിലധികം വരുന്ന മുന്‍ അയര്‍ലണ്ട് വനിത-പുരുഷ അന്താരാഷ്ട്ര താരങ്ങളെ വമ്പിച്ച കൈയ്യടികളോടെ കാണികള്‍ ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു.

അയര്‍ലണ്ടിന്റെ ഇതുവരെയുള്ള ക്രിക്കറ്റ് യാത്രയില്‍ വലുതും ചെറുതമായ പങ്കുവഹിച്ച താരങ്ങളെ അനുമോദിക്കുവാന്‍ അയര്‍ലണ്ട് ക്രിക്കറ്റ് ഈ ചരിത്ര മുഹൂര്‍ത്തം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement