
അയര്‍ലണ്ടിന്റെ ടെസ്റ്റ് അരങ്ങേറ്റം അടുത്ത വര്‍ഷം മേയ് 11 നടക്കും. തീയ്യതിയുടെ തീരുമാനം ബോര്‍ഡ് അറിയിച്ചുവെങ്കിലും വേദി ഏതെന്ന് തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ജൂണിലാണ് അയര്‍ലണ്ടിനു അഫ്ഗാനിസ്ഥാനൊപ്പം ടെസ്റ്റ് പദവി ലഭിച്ചത്. പാക്കിസ്ഥാനുമായാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്. ന്യൂസിലാണ്ടിലെ ഓക്ലാന്ഡില് നടന്ന ഐസിസി മീറ്റിംഗിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial