അയര്‍ലണ്ടിനു തോല്‍വി 190 റണ്‍സിനു

ന്യൂസിലാണ്ടിനെതിരെ 345 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ അയര്‍ലണ്ടിനു വമ്പന്‍ പരാജയം. 39.3 ഓവറില്‍ 154 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു അയര്‍ലണ്ട്. വില്യം പോര്‍ട്ടര്‍ ഫീല്‍ഡ്(48), ഗാരി വില്‍സണ്‍(30) എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ തീര്‍ത്തും ദയനീയമായിരുന്നു അയര്‍ലണ്ട് ബാറ്റിംഗ് പ്രകടനം. മത്സരത്തില്‍ ഒരു ഘട്ടത്തിലും അയര്‍ലണ്ടിനു ന്യൂസിലാണ്ടിനെതിരെ നിലയുറപ്പിക്കാനായില്ല. മാറ്റ് ഹെന്‍റി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍, കോറി ആന്‍ഡേഴ്സണ്‍, സ്കോട്ട് കുഗ്ഗെലൈന്‍ എന്നിവര്‍ രണ്ടും ഇഷ് സോധി, മിച്ചല്‍ സാന്റനര്‍, ആഡം മില്‍നെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ന്യൂസിലാണ്ട് ഇന്നിംഗ്സ് ഇവിടെ വായിക്കാം.