
ഇന്ത്യ-അയര്‍ലണ്ട് രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് അയര്‍ലണ്ട്. മത്സരത്തില്‍ ടോസ് അയര്‍ലണ്ട് നായകന് ഗാരി വില്‍സണ്‍ ആണ് ടോസ് നേടിയത്. മത്സരത്തില്‍ ഇന്ത്യയുടെ സിദ്ധാര്‍ത്ഥ് കൗള്‍ അരങ്ങേറ്റം കുറിക്കുന്നു. മത്സരത്തില്‍ ഒട്ടനവധി മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. എംഎസ് ധോണി, ശിഖര്‍ ധവാന്, ഭുവനേശ്വര്‍ കുമാര്‍ , ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം നല്‍കിയിട്ടുണ്ട്. പകരം ദിനേശ് കാര്‍ത്തിക്, കെഎല്‍ രാഹുല്‍, ഉമേഷ് യാദവ്, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ അന്തിമ ഇലവനിലെത്തി.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. അതേ സമയം അയര്‍ലണ്ട് നിരയില്‍ ഒരു മാറ്റമാണുള്ളത്.
ഇന്ത്യ: രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി, സുരേഷ് റെയ്ന, മനീഷ് പാണ്ഡേ, ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, സിദ്ധാര്‍ത്ഥ് കൗള്‍, യൂസുവേന്ദ്ര ചഹാല്‍
അയര്‍ലണ്ട്: പോള്‍ സ്റ്റിര്‍ലിംഗ്, ജെയിംസ് ഷാനണ്‍, വില്യം പോര്‍ട്ടര്‍ഫീല്‍ഡ്, ആന്‍ഡ്രൂ ബാല്‍ബിര്‍ണേ, ഗാരി വില്‍സണ്‍, സിമി സിംഗ്, കെവിന് ഒബ്രൈന്‍, സ്റ്റുവര്‍ട് തോംപ്സണ്, ജോര്‍ജ്ജ് ഡോക്രെല്‍, ബോയഡ് റാങ്കിന്, പീറ്റര്‍ ചേസ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
