പരമ്പരയില്‍ ഒപ്പമെത്തി അയര്‍ലണ്ട്, അഫ്ഗാനെതിരെ 51 റണ്‍സ് ജയം

@ICC
- Advertisement -

ബാരി മക്കാര്‍ത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ മികവില്‍ അഫ്ഗാനിസ്ഥാനെതിരെ 51 റണ്‍സ് ജയം സ്വന്തമാക്കി അയര്‍ലണ്ട്. ജയത്തോടെ പരമ്പരയില്‍ 1-1നു ഒപ്പമെത്താനും ടീമിനായി. അയര്‍ലണ്ടിന്റെ 271 റണ്‍സ് സ്കോര്‍ പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 45.2 ഓവറില്‍ 220 റണ്‍സിനു ഓള്‍ഔട്ട് ആയി. ഒട്ടേറെ അഫ്ഗാന്‍ താരങ്ങള്‍ക്ക് 20നു മുകളിലുള്ള സ്കോര്‍ നേടാനായെങ്കിലും ആര്‍ക്കും തന്നെ അവസ ഉയര്‍ന്ന സ്കോറാക്കി മാറ്റാനാകാതെ പോയത് ടീമിനു തിരിച്ചടിയായി. ബാരി മക്കാര്‍ത്തി അഞ്ച് വിക്കറ്റ് നേടി മാന്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കി. 48 റണ്‍സ് നേടിയ ജാവേദ് അഹമ്മദി ആണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്കോറര്‍.

നേരത്തെ ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ട് പോള്‍ സ്റ്റിര്‍ലിംഗ്(82), ജോര്‍ജ്ജ് ഡോക്രെല്‍(62*), വില്യം പോര്‍ട്ടര്‍ ഫീല്‍ഡ്(47) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടിയിരുന്നു. ഡോക്രെല്‍ 48 പന്തില്‍ നിന്നാണ് തന്റെ 62 റണ്‍സ് നേടി പുറത്താകാതെ നിന്നത്. അഫ്ഗാനിസ്ഥാനായി റഷീദ് ഖാന്‍, മുജീബ് സദ്രാന്‍, ദവലത് സദ്രാന്‍, മുഹമ്മദ് നബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement