ഇന്ത്യയ്ക്കെതിരെയുള്ള അയര്‍ലണ്ട് ടി20 ടീമിനെ പ്രഖ്യാപിച്ചു

- Advertisement -

ഇന്ത്യയ്ക്കെതിരെ വരാനിരിക്കുന്ന രണ്ട് ടി20 മത്സരങ്ങളുടെ പരമ്പരയിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ആതിഥേയരായ അയര്‍ലണ്ട്. 14 അംഗ സംഘത്തെ ഗാരി വില്‍സണ്‍ നയിക്കും. ജൂണ്‍ 27, 29 തീയ്യതികളില്‍ ഡബ്ലിനിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഓഫ് സ്പിന്നര്‍ ആന്‍ഡി മക്ബ്രൈന്‍ ഇടം-കൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ്വ ലിറ്റില്‍ എന്നിവര്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ബാരി മക്കാര്‍ത്തി, ക്രെയിഗ് യംഗ് എന്നിവരുടെ സ്ഥാനമാണ് ടീമില്‍ നഷ്ടമായത്. ഇരുവരും നെതര്‍ലാണ്ട്സും സ്കോട്‍ലാന്‍ഡും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയിലെ സ്ക്വാഡിലെ അംഗങ്ങളായിരുന്നു.

അയര്‍ലണ്ട്: ഗാരി വില്‍സണ്‍, ആന്‍ഡ്രൂ ബാല്‍ബിര്‍ണേ, പീറ്റര്‍ ചേസ്, ജോര്‍ജ്ജ് ഡോക്രെല്‍, ജോഷ്വ ലിറ്റില്‍, ആന്‍ഡ്രൂ മക്ബ്രൈന്‍, കെവിന്‍ ഒബ്രൈന്‍, വില്യം പോര്‍ട്ടര്‍ഫീല്‍ഡ്, സ്റ്റുവര്‍ട് പോയന്റര്‍, ബോയഡ് റാങ്കിന്‍, ജെയിംസ് ഷാനണ്‍, സിമി സിംഗ്, പോള്‍ സ്റ്റിര്‍ലിംഗ്, സ്റ്റുവര്‍ട് തോംപ്സണ്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement