ചരിത്ര ടെസ്റ്റില്‍ അയര്‍ലണ്ടിനെ പോര്‍ട്ടര്‍ഫീല്‍ഡ് നയിക്കും

- Advertisement -

പാക്കിസ്ഥാനെതിരെയുള്ള തങ്ങളുടെ ആദ്യ ടെസ്റ്റിനുള്ള അയര്‍ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. മേയ് 11നു ആരംഭിക്കുന്ന ടെസ്റ്റിനു വേണ്ടി 14 അംഗ ടീമിനെയാണ് ക്രിക്കറ്റ് അയര്‍ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നുത്. കഴിഞ്ഞ വര്‍ഷമാണ് ഐസിസി അയര്‍ലണ്ടിനും അഫ്ഗാനിസ്ഥാനും ടെസ്റ്റ് പദവി നല്‍കുന്നത്. മേയ് 11നു അയര്‍ലണ്ട് തങ്ങളുടെ കന്നി ടെസ്റ്റ് കളിക്കുമ്പോള്‍ ബാംഗ്ലൂരില്‍ ജൂണ്‍ 14നു ഇന്ത്യയ്ക്കെതിരെയാവും അഫ്ഗാനിസ്ഥാന്‍ ചരിത്രം കുറിയ്ക്കകു.

വില്യം പോര്‍ട്ടര്‍ ഫീല്‍ഡ് ആണ് അയര്‍ലണ്ടിനെ നയിക്കുക.

സ്ക്വാഡ്: വില്യം പോര്‍ട്ടര്‍ഫീല്‍ഡ്, ആന്‍ഡ്രൂ ബാല്‍ബിര്‍ണേ, എഡ് ജോയ്സ്, ടൈറോണ്‍ കെയിന്‍, ആന്‍ഡി മക്ബ്രൈന്‍, ടിം മുര്‍ട്ഗ, കെവിന്‍ ഒബ്രൈന്‍, നിയാല്‍ ഒബ്രൈന്‍, ബോയഡ് റാങ്കിന്‍, നഥാന്‍ സ്മിത്ത്, പോള്‍ സ്റ്റിര്‍ലിംഗ്, ജെയിംസ് ഷാനണ്‍, സ്റ്റുവര്‍ട് തോംപ്സണ്‍, ഗാരി വില്‍സണ്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement