
അയര്‍ലണ്ടിന്റെ 31 കാരന് സീമര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. 13 ഏകദിനങ്ങളിലും 26 ടി20യിലും അയര്‍ലണ്ടിനായി കളിച്ചിട്ടുള്ള മാക്സ് സോറെന്സെന് ആണ് തന്നെ നിരന്തരമായി അലട്ടുന്ന പരിക്കിനാല്‍ ക്രിക്കറ്റ് വിടുന്നത്.
ദക്ഷിണാഫ്രിക്കയിലെ ജോഹാന്നസ്ബര്‍ഗില്‍ ജനിച്ച താരം അയര്‍ലണ്ടിനായി മത്സരിക്കുകയായിരുന്നു. ജൂണ്‍ 2016ലാണ് മാക്സ് അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial