അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിനൊരുങ്ങി അയര്‍ലണ്ട്

- Advertisement -

വെള്ളിയാഴ്ച ഡബ്ലിനില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിക്കപ്പെടും. പുതിയ ഒരു ടെസ്റ്റ് ടീം കൂടി അരങ്ങേറ്റം കുറിക്കും. പാക്കിസ്ഥാനെതിരെ തങ്ങളുടെ കന്നി ടെസ്റ്റ് മത്സരത്തിനൊരുങ്ങുകയാണ് അയര്‍ലണ്ട്. ഡബ്ലിനിലെ മലാഹൈഡിലാണ് പാക്കിസ്ഥാനെതിരെ അയര്‍ലണ്ടിന്റെ അരങ്ങേറ്റ മത്സരം. 2000 നവംബില്‍ ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ബംഗ്ലാദേശിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമാവും അയര്‍ലണ്ട്. കഴിഞ്ഞ ജൂണില്‍ അഫ്ഗാനിസ്ഥാനോടൊപ്പമാണ് ടെസ്റ്റ് പദവി അയര്‍ലണ്ടിനു ലഭിച്ചത്.

ചരിത്രം കുറിക്കുന്ന പതിനൊന്ന് താരങ്ങള്‍ മാത്രമല്ല, അയര്‍ലണ്ട് ക്രിക്കറ്റിനായി ഇതുവരെ പലവിധത്തില്‍ സംഭാവന ചെയ്ത താരങ്ങള്‍ക്കെല്ലാം തന്നെ ഈ ചരിത്ര നേട്ടത്തില്‍ തുല്യ പങ്കാളിത്തമുണ്ടെന്നാണ് അയര്‍ലണ്ട് നായകന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് പറഞ്ഞത്. അയര്‍ലണ്ട് ക്രിക്കറ്റിനെ ഇന്നത്തെ നിലയില്‍ എത്തിക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് വലുതാണെന്ന് അയര്‍ലണ്ട് നായകന്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement