ഷാര്‍ജയില്‍ ഇന്ന് അഫ്ഗാനിസ്ഥാന്‍ അയര്‍ലണ്ട് പോരാട്ടം

- Advertisement -

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കായി അഫ്ഗാനിസ്ഥാനും അയര്‍ലണ്ടും മത്സരിക്കാനിറങ്ങുന്നു. ഇന്ന് ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 4 മണിക്കാണ് ആദ് മത്സരം. ഇന്റര്‍കോണ്ടിന്റെല്‍ കപ്പില്‍ സ്കോട്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റ എഡ് ജോയ്സിന്റെ സേവനമില്ലാതെയാവും അയര്‍ലണ്ട് മത്സരിക്കാനിറങ്ങുന്നത്. പോള്‍ സ്റ്റിര്‍ലിംഗിലാണ് അയര്‍ലണ്ടിന്റെ മുഴുവന്‍ പ്രതീക്ഷകളും. അപകടകാരിയായ റഷീദ് ഖാനെ സധൈര്യം നേരിടാന്‍ കഴിവുള്ള ചുരുക്കം ചില ബാറ്റ്സ്മാന്മാരില്‍ ഒരാളാണ് സ്റ്റിര്‍ലിംഗ്. കെവിന്‍ ഒബ്രൈന്‍, വില്യം പോര്‍ട്ടര്‍ഫീല്‍ഡ് എന്നിവരിലും ബാറ്റിംഗ് ചുമതലകള്‍ അയര്‍ലണ്ട് വിശ്വസിച്ചേല്പിച്ചിരിക്കുന്നത്.

അടുത്തിടെ ടെസ്റ്റ് പദവി ലഭിച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ നിലവിലെ പ്രകടനത്തില്‍ അഫ്ഗാനിസ്ഥാന്‍ തന്നെയാണ് ഏറെ മുന്നില്‍. അടുത്തിടെ നടന്ന ടൂര്‍ണ്ണമെന്റുകളില്‍ അഫ്ഗാന്‍ ബാറ്റ്സ്മാന്മാര്‍ മികച്ച ഫോമില്‍ തുടരുന്നതും ടീമിനു ഗുണം ചെയ്യും. റഷീദ് ഖാന്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളര്‍ എന്ന ഖ്യാതി സ്വന്തമാക്കി മുന്നേറുന്നതും ടീമിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നു.

അടുത്ത വര്‍ഷം ലോകകപ്പ് ക്വാളിഫയറുകള്‍ക്ക് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങള്‍ കൂടിയാണ് ഇരു ടീമുകള്‍ക്കും ഈ പരമ്പര.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement