യുവ താരങ്ങളില്‍ വിശ്വസിച്ച് ഡല്‍ഹി, ഒപ്പം ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറും

മൂന്ന് താരങ്ങളെ നിലനിര്‍ത്തി ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്. ഇന്ത്യന്‍ യുവ താരങ്ങളായ ഋഷഭ് പന്തിനെയും ശ്രേയസ്സ് അയ്യരെയും നിലനിര്‍ത്തിയ ഡല്‍ഹി ഒപ്പം കൂട്ടിയത് ക്രിസ് മോറിസിനെയാണ്. 8 കോടി രൂപയ്ക്ക് ഋഷഭിനെയും 7 കോടിയ്ക്ക് ശ്രേയസ്സിനെയും നിലനിര്‍ത്തിയപ്പോള്‍ 7.1 കോടി രൂപയ്ക്കാണ് ക്രിസ് മോറിസിനു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

47 കോടി രൂപയാണ് ടീമിന്റെ കൈയ്യില്‍ ഇനി ശേഷിച്ചിട്ടുള്ളത്. ലേല സമയത്ത് 2 റൈറ്റ് ടു മാച്ച് അവസരങ്ങളും ടീമിനൊപ്പമുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവെസ്റ്റിന്‍ഡീസ് താരങ്ങള്‍ മാത്രം മതിയെന്ന് തീരുമാനിച്ച് കൊല്‍ക്കത്ത
Next articleവാര്‍ണറും ഭുവിയും മതി, സണ്‍ റൈസേഴ്സ് ഹൈദ്രാബാദ്