യോ-യോ ടെസ്റ്റില്‍ വലിയ കാര്യമില്ലെന്ന് പറഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്സ്

ഇന്ത്യന്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രധാന ഘടകമായി യോ-യോ ടെസ്റ്റ് മാറിക്കഴിഞ്ഞുവെങ്കിലും ഐപിഎലിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനു സംഭവത്തിനോട് വലിയ താല്പര്യമില്ല. ടീമിന്റെ പരിശീലന മുറയില്‍ ഒരിക്കലും യോ-യോ ടെസ്റ്റ് ഭാഗമായിട്ടില്ലെന്നാണ് സ്റ്റീഫന്‍ ഫ്ലെമിംഗ് പറയുന്നത്. വേറെ പല കാര്യങ്ങള്‍ക്കുമാണ് ടീം എന്നും മുന്‍ഗണന നല്‍കിയിട്ടുള്ളതെന്നും ഫ്ലെമിംഗ് പറഞ്ഞു.

താരങ്ങള്‍ ഏത് രീതിയില്‍ കളിക്കണമെന്നതിലേക്ക് അവരെ എത്തിക്കുകയാണ് ഞങ്ങള്‍ കൈക്കൊണ്ടിട്ടുള്ള നിലപാട്. ഫിറ്റ്നെസ്സ് വേണമെന്നത് തീര്‍ച്ചയാണ് എന്നാല്‍ യോ-യോ ടെസ്റ്റിനു താരങ്ങളെ വിധേയരാക്കി ആ നിലവാരത്തിലേക്ക് എത്തിക്കുവാനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ബദ്ധപ്പെടാറില്ലെന്ന് ഫ്ലെമിംഗ് പറഞ്ഞു.

ഫ്രാഞ്ചൈസിയ്ക്ക് കളിക്കുന്നത് പോലെയല്ല ദേശീയ ടീമിനു കളിക്കുന്നതെന്നും അതിനാല്‍ തന്നെ അവിടെ യോ-യോ ടെസ്റ്റിനു ഏറെ പ്രാധാന്യമുണ്ടെന്നും ഫ്ലെമിംഗ് അഭിപ്രായപ്പെട്ടു. ചെന്നൈ താരം അമ്പാട്ടി റായിഡു കഴിഞ്ഞ ഐപിഎല്‍ കഴിഞ്ഞ് ഉടനെ ഇന്ത്യന്‍ ടീമിലേക്ക് എത്തിയെങ്കിലും യോ-യോ ടെസ്റ്റ് പരാജയപ്പെട്ടതോടെ ടീമില്‍ നിന്ന് പുറത്തായി.

Previous articleമഞ്ചേരിയിൽ കിരീടം തേടി കെ ആർ എസ് കോഴിക്കോടും ജവഹർ മാവൂരും ഇന്ന് ഇറങ്ങും
Next articleതാനാണ് ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർ എന്ന് വിനീഷ്യസ് ജൂനിയർ