യോ യോ ടെസ്റ്റ് നടപ്പിലാക്കി ഐപിഎല്‍ ഫ്രാഞ്ചൈസികളും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് കടക്കുവാനുള്ള മാനദണ്ഡത്തില്‍ പ്രധാനമായി മാറിക്കഴിഞ്ഞ യോ യോ ടെസ്റ്റിനോട് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും പ്രിയം. താരങ്ങളുടെ ഫിറ്റ്‍നെസ് നില മനസ്സിലാക്കുന്നതിന്റെ ഭാഗമായി ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ അനവധി ഫ്രാഞ്ചൈസികള്‍ ഈ സീസണില്‍ തങ്ങളുടെ ടീമിന്റെ പരിശീലനത്തിന്റെ ഭാഗമായി യോ യോ ടെസ്റ്റും നടപ്പിലാക്കിയെന്നാണ് അറിയുന്നത്.

മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, കിംഗ്സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ ആണ് യോ യോ ടെസ്റ്റ് തങ്ങളുടെ സ്ഥിരം പരിശീലന സെഷനുകളുടെ ഭാഗമാക്കിയതെന്നാണ് അറിയുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കടക്കുവാന്‍ ആവശ്യമായ പാസ് മാര്‍ക്ക് ഫ്രാഞ്ചൈസികളൊന്നും തന്നെ ക്രമപ്പെടുത്തിയിട്ടില്ല എന്നാണ് അറിയുന്നത്. ഈ സീസണില്‍ തങ്ങളുടെ താരങ്ങളുടെ ഫിറ്റ്നെസ് നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ യോ യോ ടെസ്റ്റ തങ്ങളുടെ പരിശീലനത്തിന്റെ ഭാഗമാക്കുവാന്‍ ഫ്രാഞ്ചൈസികള്‍ തീരുമാനിച്ചിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടോം കുറന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
Next articleപൂര്‍ണ്ണ തയ്യാറെടുപ്പില്ലാതെ ഡേ നൈറ്റ് ടെസ്റ്റിനു ഇന്ത്യ തയ്യാറല്ല