ആര്‍സിബിയുടെ തോല്‍വികള്‍ക്ക് പിന്നില്‍ തെറ്റായ തീരുമാനങ്ങള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2013 മുതല്‍ ആര്‍സിബിയുടെ നേതൃത്വം വഹിക്കുന്ന കോഹ്‍ലിയുടെ അഭിപ്രായത്തില്‍ ടീമിന്റെ തോല്‍വികള്‍ക്ക് പിന്നില്‍ തീരുമാനങ്ങളഅ‍ ശരിയായി നടപ്പിലാക്കാത്തതാണെന്നാണ്. ഞങ്ങള്‍ക്ക് ഭാഗ്യമില്ലാത്തതാണെന്ന് പറഞ്ഞാല്‍ അത് ശരിയല്ല. നിങ്ങളുടെ ഭാഗ്യം നിങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതാണ്. ഞങ്ങള്‍ നടത്തിയ മോശം തീരുമാനങ്ങളും മറുപക്ഷത്തുള്ള ടീം എടുത്ത ശരിയായ തീരുമാനവുമാണ് ഞങ്ങളെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. വലിയ മത്സരങ്ങള്‍ കളിക്കുമ്പോളും പലപ്പോഴും പല തീരുമാനങ്ങള്‍ പാളുന്നത് കണ്ടിട്ടുണ്ടെന്നും കോഹ്‍ലി തുറന്ന് സമ്മതിച്ചു.

ആര്‍സിബിയിലെ ഒരു സംസ്കാരമുണ്ട്, അത് നിലനിര്‍ത്തിക്കൊണ്ട് പോകുക എന്നതാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധയെന്നും കോഹ്‍ലി പറഞ്ഞു. നമുക്ക് ലഭിക്കുന്ന താരങ്ങളില്‍ ഏറ്റവും മികച്ചതും ടീമിനു ഏറ്റവും അനുയോജ്യമെന്ന് തോന്നുന്ന താരങ്ങളെയാണ് ലേലത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളത്. അതിനാല്‍ തന്നെ ലേലത്തില്‍ തിരഞ്ഞെടുത്ത താരങ്ങളെല്ലാം ടീമിനു ഗുണം ചെയ്യുമെന്ന് തന്നെയാണ് വിശ്വാസമെന്നും കോഹ്‍ലി പറഞ്ഞു.

ഷിമ്രണ്‍ ഹെറ്റ്മ്യര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ഹെയിന്‍റിച്ച് ക്ലാസ്സെന്‍ എന്നിവര്‍ ഇത്തരത്തിലുള്ള തീരുമാനങ്ങളായിരുന്നുവെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി. ടീമിനു സ്ഫോടനാത്മകമായ താരങ്ങള്‍ ടോപ് ഓര്‍ഡറിലുണ്ടെങ്കിലും മധ്യ നിരയിലെ ശക്തിയില്ലായ്മയായിരുന്നു ടീമിനു എന്നും തിരിച്ചടിയായിട്ടുള്ളത്. ഇത് നികത്തുവാനുള്ള ശ്രമങ്ങളാണ് മാനേജ്മെന്റ് ഇത്തവണ ശ്രമിച്ചതെന്നും കോഹ്‍ലി വ്യക്തമാക്കി.