ഈ വിജയത്തിനായി ടീം ഏറെ പ്രയത്നിച്ചിട്ടുണ്ട് – ഓയിന്‍ മോര്‍ഗന്‍

Morgantripathi

കൊല്‍ക്കത്തയുടെ ഇതുവരെയുള്ള വിജയങ്ങള്‍ എളുപ്പത്തില്‍ വന്നതല്ലെന്നും ടീം അതിനായി നല്ല രീതിയില്‍ പ്രയത്നിച്ചിട്ടുണ്ടെന്നും പറഞ്ഞ് ടീം ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍. ഇന്ന് അല്പം ഭാഗ്യവും മികച്ച പ്രകടനവും ഒത്തുവന്നപ്പോള്‍ ടീമിന് മികച്ച വിജയം കൊയ്യാനായി എന്നും ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെയുള്ള മത്സരത്തിന് ശേഷം ടീം ക്യാപ്റ്റന്‍ വ്യക്തമാക്കി.

ടൂര്‍ണ്ണമെന്റില്‍ ഇനിയും ഒട്ടേറെ മത്സരങ്ങള്‍ ബാക്കിയുണ്ടെന്നും ഇവിടെ നിന്ന് കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഓയിന്‍ മോര്‍ഗന്‍ സൂചിപ്പിച്ചു.