തങ്ങളുടെ അധികാരം ഉപയോഗിച്ച് താരങ്ങളെ അവരുടെ വീടുകളില്‍ എത്തിക്കുവാനുള്ളതെല്ലാം ചെയ്യും – ബിസിസിഐ

Rajasthanroyals
- Advertisement -

ഐപിഎല്‍ നിര്‍ത്തിവെച്ചതിനാല്‍ തന്നെ താരങ്ങളുടെ വീട്ടിലേക്കുള്ള മടക്കത്തിന് തങ്ങളുടെ അധികാരത്തില്‍ വരുന്ന ഏത് കാര്യവും ചെയ്ത് തരുമെന്ന് അറിയിച്ച് ബിസിസിഐ. ഐപിഎല്‍ സുരക്ഷ ബബിളില്‍ കോവിഡ് വ്യാപനം വന്നതിനെത്തുടര്‍ന്നാണ് ഐപിഎല്‍ നിര്‍ത്തി വയ്ക്കുവാനായി ബിസിസിഐ തീരുമാനിച്ചത്.

ഇത്തരം ഒരു സാഹചര്യത്തില്‍ താരങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഐപിഎല്‍ നടത്തുന്നതിനോട് ബിസിസിഐയ്ക്ക് താല്പര്യമില്ലെന്നാണ് ബിസിസിഐ അറിയിച്ചത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഓസ്ട്രേലിയയിലേക്ക് പ്രവേശനമില്ലാത്തതിനാല്‍ തന്നെ ഓസ്ട്രേലിയന്‍ താരങ്ങളുടെ മടക്കമാവും ബിസിസിഐയുടെ മുന്നിലുള്ള വലിയ വെല്ലുവിളി.

Advertisement