താന്‍ കളിക്കുകയാണെങ്കിൽ അത് മൂന്നാം നമ്പറിലായിരിക്കും – മിച്ചൽ മാര്‍ഷ്

ഓസ്ട്രേലിയന്‍ ടീമിൽ തനിക്ക് ഇടം ലഭിയ്ക്കുകയാണെങ്കിൽ അത് മൂന്നാം നമ്പറിലായിരിക്കുമെന്ന് പറഞ്ഞ് ഓള്‍റൗണ്ടര്‍ മിച്ചൽ മാര്‍ഷ്. പ്രധാന താരങ്ങളില്ലാതെ ഓസ്ട്രേലിയ വിന്‍ഡീസ്, ബംഗ്ലാദേശ് പരമ്പരകള്‍ക്ക് പോയപ്പോള്‍ മിച്ചൽ മാര്‍ഷ് മൂന്നാം നമ്പറിൽ ഇരുന്ന് പത്ത് മത്സരങ്ങളിൽ നിന്ന് 375 റൺസ് നേടുകയായിരുന്നു.

തനിക്ക് മൂന്നാം നമ്പറിലാണ് താല്പര്യമെങ്കിലും ഓസ്ട്രേലിയന്‍ സ്ക്വാഡിൽ മൂന്ന് മുതൽ ആറ് വരെയുള്ള സ്ലോട്ടുകളിൽ ആര്‍ക്ക് വേണമെങ്കിലും കളിക്കാമെന്ന നിലയിലാണുള്ളതെന്നും മിച്ചൽ മാര്‍ഷ് വ്യക്തമാക്കി.

താന്‍ കളിക്കുകയാണെങ്കില്‍ മൂന്നാം നമ്പറിൽ തന്നെ തനിക്ക് ടീം മാനേജ്മെന്റ് അവസരം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മാര്‍ഷ് സൂചിപ്പിച്ചു.

Previous article“ബാലൻ ഡി ഓർ നേടുക ആണെങ്കിൽ അത് വലിയ കാര്യമാകും, അവസാന വർഷം ബാലൻ ഡി ഓർ ഇല്ലാതിരുന്നത് നഷ്ടമായി” – ലെവൻഡോസ്കി
Next articleഇന്ത്യൻ വനിതാ ഫുട്ബോൾ ടീം സ്വീഡനിൽ പര്യടനം നടത്തും