ഐപിഎലില്‍ വിരാടിന്റെയും ധോണിയുടെയും വിക്കറ്റ് നേടണം: കുല്‍ദീപ് യാദവ്

ഐപിഎലില്‍ തന്റെ ആഗ്രഹങ്ങളുടെ പട്ടികയെക്കുറിച്ച് പറഞ്ഞ് കുല്‍ദീപ് യാദവ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തിന്റെ ആഗ്രഹങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്‍ലിയുടെയും എംഎസ് ധോണിയുടെയും വിക്കറ്റുകളാണുള്ളത്. ബ്രാഡ് ഹോഗിനൊപ്പം ഏറെ നാള്‍ ഒരുമിച്ച് കൊല്‍ക്കത്ത നിരയില്‍ കളിക്കാനായത് തനിക്ക് ഗുണം ചെയ്തുവെന്ന് തുറന്ന് പറയുകയും ചെയ്തു കുല്‍ദീപ് യാദവ്.

അന്താരാഷ്ട്ര മത്സരങ്ങളില്‍ വിരാടിനും ധോണിയ്ക്കും ഒപ്പം കളിക്കുന്നതിനാല്‍ അവര്‍ക്കെതിരെ പന്തെറിയേണ്ടി വരാറില്ലായെന്നത് ഒരു അനുഗ്രഹമായി പറഞ്ഞ കുല്‍ദീപ് എന്നാല്‍ ഐപിഎലില്‍ ഇരുവരുടെയും വിക്കറ്റാണ് തന്റെ ലക്ഷ്യമെന്നാണ് പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎംഎസ് ധോണി പത്മ ഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി
Next articleഅഞ്ചാം ദിവസം ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് കൂറ്റന്‍ തോല്‍വി