തന്റെ ടീം ബാറ്റ് ചെയ്ത രീതിയെക്കാള്‍ മികച്ച വിക്കറ്റായിരുന്നു ഷാര്‍ജ്ജയിലേത് – സഞ്ജു സാംസൺ

Sanjusamson

സത്യസന്ധമായി പറയുകയാണെങ്കിൽ തന്റെ ടീം ബാറ്റ് ചെയ്ത രീതിയെക്കാള്‍ മികച്ച വിക്കറ്റായിരുന്നു ഷാര്‍ജ്ജയിലേതെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ സഞ്ജു സാംസൺ. 171 റൺസ് ഈ വിക്കറ്റിൽ ചേസ് ചെയ്യാവുന്ന ഒന്നായിരുന്നുവെന്നും മികച്ച തുടക്കത്തിന് ശ്രമിച്ചുവെങ്കിലും അത് സാധിക്കാതെ പോയതാണ് തിരിച്ചടിയായതെന്നും സഞ്ജു വ്യക്തമാക്കി.

ചില കടുപ്പമേറിയ മത്സരങ്ങള്‍ തങ്ങള്‍ വിജയിച്ചപ്പോള്‍ ചില എളുപ്പം മത്സരങ്ങള്‍ ടീം കൈവിടുകയും ചെയ്തുവെന്ന് സഞ്ജു കൂട്ടിചേര്‍ത്തു. ഇഷ്ടം പോലെ റൺസ് നേടിയെങ്കിലും കൂടുതൽ ജയം സ്വന്തമാക്കുവാന്‍ തനിക്ക് സാധിക്കാത്തതിൽ വിഷമമുണ്ടെന്നും സഞ്ജു സാംസൺ കൂട്ടിചേര്‍ത്തു.

Previous articleഒരു ബാറ്ററെ വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോളോ ബൗള്‍ഡ് ആക്കുമ്പോളോ ആണ് തനിക്ക് കൂടുതൽ സന്തോഷം – ശിവം മാവി
Next articleകണ്ണൂരിനെ തോൽപ്പിച്ച് മലപ്പുറത്തിന് മൂന്നാം സ്ഥാനം