രോഹിത്തിനൊപ്പം എത്തുക ആര്?

- Advertisement -

ഇന്നത്തെ ഫൈനലില്‍ ചെന്നൈയോ ഹൈദ്രാബാദോ കിരീടം നേടിയാല്‍ രോഹിത് ശര്‍മ്മയുടെ ഒപ്പം ചരിത്ര നേട്ടം സ്വന്തമാക്കുവാന്‍ പുതിയ അവകാശികള്‍ എത്തും. നാല് തവണ ഐപിഎല്‍ നേടിയ താരങ്ങള്‍ എന്ന ബഹുമതിയ്ക്കായി ഇന്ന് മൂന്ന് താരങ്ങളാണ് ഫൈനലിനു ഇറങ്ങുന്നത്. 2008ല്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ആദ്യ ഐപിഎലില്‍ തന്നെ കിരീടം നേടിയ ടീമില്‍ അംഗമായിരുന്നു യൂസഫ് പത്താന്‍. 2012, 2014 വര്‍ഷങ്ങളില്‍ കപ്പ് സ്വന്തമാക്കിയ കൊല്‍ക്കത്തയുടെ ടീമിലും യൂസഫ് പത്താന്‍ അംഗമായിരുന്നു. 2018ല്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനൊപ്പം മറ്റൊരു ഫൈനല്‍ കൂടി കളിക്കുകയാണ് യൂസഫ് പത്താന്‍.

ചെന്നൈ നിരയില്‍ ഹര്‍ഭജന്‍ സിംഗും അമ്പാട്ടി റായിഡുവുമാണ് നാലാം കിരീടത്തിനായി ഇറങ്ങുന്നത്. ആദ്യ 10 സീസണുകളില്‍ മുംബൈയ്ക്കൊപ്പമുണ്ടായിരുന്ന ഹര്‍ഭജന്‍ മൂന്ന് വട്ടം ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. ചെന്നൈ നിരയില്‍ എത്തിയ ആദ്യ വര്‍ഷം തന്നെ കിരീട മോഹങ്ങള്‍ സാധ്യമാക്കിയിരിക്കുകയാണ് ഹര്‍ഭജന്‍ സിംഗ്.

2010 മുതല്‍ ഐപിഎലിന്റെ ഭാഗമായിട്ടുള്ള അമ്പാട്ടി റായിഡു ഇതാദ്യമായിട്ടാണ് ചെന്നൈ കുപ്പായത്തില്‍ എത്തിയിരിക്കുന്നത്. 2013, 2015, 2017 വര്‍ഷങ്ങളില്‍ ഹര്‍ഭജനൊപ്പം കിരീട നേട്ടം ആഘോഷിച്ച റായിഡുവിനു തന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച സീസണ്‍ കൂടിയാണ് 2018ലേത്. കിരീട നേട്ടം കൂടി ഉറപ്പിക്കാനായാല്‍ താരത്തിനു അത് ഇരട്ടി മധുരമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement