
ഐപിഎല്‍ ഗ്രൂപ്പ് ഘട്ടം അവസാന ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്ലേ ഓഫ് ഉറപ്പിച്ച് മൂന്ന് ടീമുകള്‍. പ്ലേ ഓഫിലെ ശേഷിക്കുന്ന സ്ഥാനത്തിനു അവകാശികളായി മൂന്ന് ടീമുകളാണ് ഇനി ശേഷിക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവര്‍ പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന് റോയല്‍സ്, കിംഗ്സ് ഇലവന് പഞ്ചാബ് എന്നിവരാണ് പ്ലേ ഓഫ് സാധ്യതയുമായി നിലകൊള്ളുന്നത്.
മുംബൈ തങ്ങളുടെ അടുത്ത മത്സരം ഡല്‍ഹിയ്ക്കെതിരെ ജയിച്ചാല്‍ ഐപിഎല്‍ 2018ലെ നാലാമത്തെ ടീമായി മുംബൈ പ്ലേ ഓഫില്‍ കയറും. രാജസ്ഥാനൊപ്പം 14 പോയിന്റുകളാണെങ്കിലും മികച്ച റണ്‍റേറ്റിന്റെ അനുകൂല്യത്തില്‍ മുംബൈ കയറും. അതേ സമയം മുംബൈ തോല്‍ക്കുകയും ചെന്നൈയെ പഞ്ചാബ് 53 റണ്സിലധികമോ 38 പന്തിനു മേലെ ശേഷിക്കെ വിജയം നേടാനായാല്‍ പഞ്ചാബിനു പ്ലേ ഓഫ് ഉറപ്പിക്കാം. അതേ സമയം മുംബൈ തോല്‍ക്കുകയും പഞ്ചാബിന്റെ ജയം മേല്‍പ്പറഞ്ഞ രീതിയിലും മോശമാണെങ്കില്‍ രാജസ്ഥാന് റോയല്‍സ് പ്ലേ ഓഫില്‍ കടക്കും.
ചെന്നൈയുടെ തോല്‍വി 76 റണ്സിലധികമോ 50ലധികം പന്ത് അവശേഷിക്കയോ ആണെങ്കില്‍ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial