ചെന്നൈയില്‍ നിന്ന് പൂനെയിലേക്ക് ആരാധകരെ എത്തിച്ച് സൂപ്പര്‍ കിംഗ്സ് മാനേജ്മെന്റ്

ഐപിഎലിലേക്ക് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയെങ്കിലും കാവേരി നദി ജല തര്‍ക്കത്തെ തുടര്‍ന്ന് വേദി മാറ്റത്തിനു നിര്‍ബന്ധിതരായ ചെന്നൈ ആരാധകരെ പൂനെയിലേക്ക് എത്തുവാന്‍ സഹായിച്ച് സൂപ്പര്‍ കിംഗ്സ് മാനേജ്മെന്റ്. 13 സാധാരണ കോച്ചും 1 ഏസി കോച്ചും ആരാധകര്‍ക്കായി ബുക്ക് ചെയ്ത് കൊടുത്തിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മാനേജ്മെന്റ്.

ആരാധകരുടെ ട്രെയിന്‍, ഭക്ഷണം, താമസം, പൂനെയിലെ ഗതാഗത സംവിധാനം, മാച്ച് ടിക്കറ്റുകള്‍, ജഴ്സി ഇവയെല്ലാത്തിന്റെയും ചിലവ് സൂപ്പര്‍ കിംഗ്സ് മാനേജ്മെന്റ് ആണ് വഹിച്ചത്. പൂനെയിലെ മറ്റു മത്സരങ്ങള്‍ക്കും ട്രെയിനിന്റെ ലഭ്യത അനുസരിച്ച് ഇതുപോലെ ബുക്ക് ചെയ്യുവാനുള്ള താല്പര്യം ഫ്രാഞ്ചൈസി അറിയിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒടുവിൽ അത് സംഭവിക്കുന്നു; വെങ്ങർ ആഴ്സണലിന്റെ പടിയിറങ്ങുന്നു
Next articleകയ്യാംകളിയിൽ കപ്പ് കളഞ്ഞ് ഈസ്റ്റ് ബംഗാൾ, പ്രഥമ സൂപ്പർ കപ്പ് ബെംഗളൂരുവിന്