ഞങ്ങള്‍ ഐപിഎല്‍ കിരീടം അര്‍ഹിക്കുന്നു – വിരാട് കോഹ്‍ലി

- Advertisement -

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐപിഎല്‍ കിരീടം അര്‍ഹിക്കുന്നുവെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. സീസണ്‍ തുടക്കം മുതല്‍ ഇതുവരെ മൂന്ന് വട്ടം ടീം ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടുവാന്‍ ടീമിന് സാധിച്ചിരുന്നില്ല. ഇതുവരെ മൂന്ന് ടീമുകള്‍ക്കാണ് ഐപിഎല്‍ കിരീടം നേടുവാന്‍ സാധിക്കാതിരുന്നത്. അതില്‍ ഒരു ടീമാണ് വിരാട് കോഹ്‍ലിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ കളിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.

മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണോട് സംസാരിക്കുമ്പോളാണ് കോഹ്‍ലി മനസ്സ് തുറന്നത്. മികച്ച താരങ്ങള്‍ ഉണ്ടായപ്പോളും ടീമിന് മികച്ച പ്രകടനം പുറത്തെടുക്കുവാനായെങ്കിലും ഫൈനലില്‍ കാലിടറുക പതിവായിരുന്നു. കോഹ്‍ലി 973 റണ്‍സും എബി ഡി വില്ലിയേഴ്സ് 687 റണ്‍സും നേടിയ സീസണില്‍ ഫൈനലില്‍ സണ്‍റൈസേഴ്സിനോട് ടീമിന് തോല്‍വിയേറ്റു വാങ്ങേണ്ടി വന്നു.

അധിക സമ്മര്‍ദ്ദം ഇല്ലാതെ കളി ആസ്വദിക്കുകയാണ് ടീം ഇനി ചെയ്യേണ്ടതെന്നും കോഹ്‍ലി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വര്‍ഷമായി ടീമിന് സമ്മര്‍ദ്ദം ഏറെയാണെന്നും അത് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും കോഹ്‍ലി വ്യക്തമാക്കി.

Advertisement