ചെന്നൈയിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ടീം പടുത്തുയര്‍ത്തിയത്, വേദി മാറ്റം തിരിച്ചടിയാകില്ലെന്ന് പ്രതീക്ഷ

കാവേരി നദി ജല തര്‍ക്കത്തിനെത്തുടര്‍ന്നുള്ള പ്രക്ഷോഭങ്ങള്‍ അതിരുവിട്ട് ക്രിക്കറ്റ് ഗ്രൗണ്ടിലേക്കും അതിന്റെ അലയൊലികളടിച്ചപ്പോള്‍ കളിക്കാരുടെയും മറ്റു ഒഫീഷ്യലുകളുടെയും സുരക്ഷയെ കരുതി ചെന്നൈയുടെ ഹോം മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റുവാന്‍ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരൂമാനിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎലിലേക്ക് മടങ്ങിയെത്തുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സിനും ചെന്നൈ ആരാധകര്‍ക്കും ഈ തീരുമാനം തിരിച്ചടിയായിരിക്കുകയാണിപ്പോള്‍.

ലേലം മുതല്‍ ചെന്നൈയും ചെപ്പോക്കിലെ ഹോം ഗ്രൗണ്ടിനെയും പരിഗണിച്ചായിരുന്നു തങ്ങളുടെ ഓരോ നീക്കങ്ങളുമെന്ന് സ്റ്റീവന്‍ സ്മിത്ത് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ചെന്നൈയില്‍ നിന്ന് വേദി മാറ്റിയത് സങ്കടകരമായ തീരുമാനമാണ്. ചെന്നൈയിലെ സാഹചര്യങ്ങളെ പരിഗണിച്ചാണ് ലേലത്തില്‍ തങ്ങള്‍ ഓരോ താരങ്ങളെയും തിരഞ്ഞെടുത്തതത് തന്നെ. പുതിയ വേദിയില്‍ കളിക്കുക എന്നത് ടീമിനു തിരിച്ചടിയാകില്ലെന്നാണ് വിശ്വാസം. എല്ലാത്തിനോടും ഒത്തുപോകുക എന്നത് മാത്രമേ ഇപ്പോള്‍ ചെയ്യാനാകൂ.

ഇതിനോടൊപ്പം പരിക്കുകളും ടീമിനെ അലട്ടുന്നുണ്ട്. എന്നാല്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റിന്റെ കോച്ചായി ചുമതല വഹിച്ചപ്പോള്‍ ടീമിലുണ്ടായിരുന്നു ഒരു പിടി താരങ്ങള്‍ ടീമിലുള്ളത് ഗുണമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ശര്‍ദ്ധുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍, ദീപക് ചഹാര്‍ എന്നിവര്‍ ധോണിയ്ക്ക് പുറമേ ചെന്നൈ ടീമില്‍ ഇപ്പോളുമുണ്ട്. കൂടാതെ പൂനെയിലെ ഗ്രൗണ്ടിന്റെ സാഹചര്യങ്ങളും ഫ്ലെമിംഗിനു പുതുമയുള്ളതല്ല.

കഴിഞ്ഞ രണ്ട് വര്‍ഷം അവിടെ കളിച്ചതിന്റെ പരിചയം ഗുണകരമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ പിച്ച് കഴിഞ്ഞ വര്‍ഷത്തേതിനു സമമായിരിക്കുമോയെന്നത് ഇപ്പോള്‍ പറയാനാകില്ല. ഈ കടമ്പകളെയെല്ലാം അതിജീവിക്കുക എന്നതാണ് ഒരു പ്രൊഫഷണല്‍ ടീമെന്ന നിലയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ചെയ്യേണ്ടതെന്നും ഫ്ലെമിംഗ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചൈനയില്‍ റെഡ്ബുള്ളിന്റെ റിക്കിയാര്‍ഡോ ജേതാവ്
Next articleപോർച്ചുഗലിൽ ഇന്ന് ടൈട്ടിൽ ഡിസൈഡർ