രഞ്ജി ഇതിഹാസത്തെ ബാറ്റിംഗ് കോച്ചായി നിയമിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്

രഞ്ജി ക്രിക്കറ്റിലെ ഇതിഹാസ താരം വസീം ജാഫറിനെ ബാറ്റിംഗ് കോച്ചായി നിയമിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്. പുതിയ കിംഗ്സ് ഇലവന്‍ കോച്ചായ അനില്‍ കുംബ്ലെ ആണ് താരത്തിനെ ഈ കരാറിലേക്ക് എത്തിച്ചതെന്നാണ് അറിയുവാന്‍ കഴിയുന്നത്. വിദര്‍ഭയ്ക്കായി ഇപ്പോളും കളിക്കുന്ന വസീം ജാഫര്‍ 150 രഞ്ജി മത്സരങ്ങള്‍ കളിച്ചിട്ടുള്ള ആദ്യത്തെ താരമാണ്. ഇന്ത്യയ്ക്കായി 31 ടെസ്റ്റും രണ്ട് ഏകദിനവും താരം കളിച്ചിട്ടുണ്ട്. കുംബ്ലെ ആണ് തന്നെ സമീപിച്ചതെന്നും അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യയ്ക്കായി കളിക്കാനായത് വലിയ നേട്ടമായി കരുതുന്ന താന്‍ ഈ അവസരം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്ന് പറഞ്ഞു.

നിലവില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ അക്കാഡമിയില്‍ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ച് വരുകയാണ് വസീം ജാഫര്‍. ടീമിന്റെ ബൗളിംഗ് കോച്ചായി സുനില്‍ ജോഷിയും ബാറ്റിംഗ് ഫീല്‍ഡിംഗ് കോച്ചായി ജോണ്ടി റോഡ്സുമാണ് എത്തുന്നത്.

Previous articleഡിസംബറിൽ തന്നെ കരിയർ ബെസ്റ്റ് മറികടന്ന് റാഷ്ഫോർഡ്
Next articleസെവൻസിൽ ഇന്ന് രണ്ട് മത്സരങ്ങൾ