വാര്‍ണര്‍ക്കും സ്മിത്തിനും ഐപിഎലില്‍ നിന്നും വിലക്ക്

പ്രതീക്ഷിച്ച പോലെ വാര്‍ണര്‍ക്കും സ്മിത്തിനും ഐപിഎലില്‍ നിന്നും വിലക്ക്. ക്രിക്കറ്റ് ഓസ്ട്രേലിയ ഇരുവര്‍ക്കും ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയതോടെ ഈ വര്‍ഷത്തെ ഐപിഎലില്‍ താരങ്ങള്‍ക്ക് പങ്കെടുക്കാനാവില്ല എന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല, ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി, പ്രസിഡന്റ് സികെ ഖന്ന എന്നിവരോട് കൂടിയാലോചിച്ച ശേഷം കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ് ആണ് തീരുമാനം എടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേരള പ്രീമിയർ ലീഗ് ഏപ്രിൽ ആദ്യവാരം മുതൽ, ഗ്രൂപ്പുകളായി
Next articleസ്പെയിനിൽ ഇന്ത്യൻ കുട്ടികൾക്ക് വിജയ തുടക്കം