വോണ്‍ മടങ്ങുന്നു, രാജസ്ഥാനൊപ്പം ഈ സീസണിലിനി ഇല്ല

- Advertisement -

രാജസ്ഥാന്‍ റോയല്‍സ് മെന്റര്‍ ഷെയിന്‍ വോണ്‍ ഐപിഎല്‍ 2018 സീസണില്‍ ഇനി ടീമിനൊപ്പമുണ്ടാകില്ലെന്ന് അറിയിച്ച് താരം. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഷെയിന്‍ വോണ്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് രാജസ്ഥാന്‍ റോയല്‍സുമായുള്ള എന്റെ അവസാന ദിവസമാണ് എന്നാണ് സന്ദേശത്തില്‍ വോണ്‍ അറിയിച്ചത്. നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ തനിക്ക് ടീമിന്റെ ടൂര്‍ണ്ണമെന്റിലെ ഇനിയുള്ള പ്രയാണത്തില്‍ ഭാഗമാകാനാവില്ല എന്നാണ് വോണ്‍ അറിയിച്ചത്.

ഷെയിന്‍ വോണ്‍ ടീമിന്റെ മെന്ററായി അടുത്ത വര്‍ഷവും എത്തുമോയെന്നുള്ള കാര്യത്തില്‍ ഉറപ്പൊന്നും ലഭിച്ചിട്ടില്ല. രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ആദ്യ സീസണിലെ ചാമ്പ്യന്മാരായത് ഷെയിന്‍ വോണിന്റെ നേതൃത്വത്തിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement