ധോണിയ്ക്കായി എന്തെങ്കിലും പ്രത്യേക കാര്യം ചെയ്യണം – ഡ്വെയിന്‍ ബ്രാവോ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ധോണിയുടെ കരിയറിന്റെ അവസാനകാലത്താണ് അദ്ദേഹമെന്നും ധോണിയ്ക്ക് വേണ്ടി എന്തെങ്കിലും പ്രത്യേകത നിറഞ്ഞ കാര്യം ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ് ഡ്വെയിന്‍ ബ്രാവോ. തന്റെ കരിയറില്‍ ഏറ്റവും വലിയ പ്രഭാവമുണ്ടാക്കിയ താരമാണ് ഡ്വെയിന്‍ ബ്രാവോ. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനാകുമെന്ന് ചിന്തിക്കാതിരുന്ന പല താരങ്ങള്‍ക്കും അതിന് അവസരവും ആത്മവിശ്വാസവും നല്‍കിയ താരമാണ് ധോണിയെന്നും ബ്രാവോ പറഞ്ഞു.

രോഹിത്തും വിരാടുമെല്ലാം ധോണിയെക്കുറിച്ച് പറയുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. അവരെല്ലാം അവരുടെ കരിയറില്‍ ധോണി വഹിച്ച പങ്കിനെ പരാമര്‍ശിക്കാറുണ്ടെന്നും ബ്രാവോ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ തനിക്ക് ഡെത്ത് ഓവറുകളില്‍ ഇഷ്ടമുള്ളത് ചെയ്യുവാനുള്ള സ്വാതന്ത്ര്യം ധോണി തരാറുണ്ട്. വളരെ ടൈറ്റ് സ്ഥിതിയാണെങ്കില്‍ ചിലപ്പോള്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കാറുണ്ട് അദ്ദേഹം. താന്‍ ചെയ്യുന്നത് ശരിയാണെന്ന വിശ്വാസം അദ്ദേഹത്തിനുള്ളതിനാലാണ് ആ അനുമതി തനിക്ക് തരുന്നതെന്ന് ബ്രാവോ പറഞ്ഞു.

താന്‍ ചെയ്യുന്ന കാര്യങ്ങള്‍ ആത്മാര്‍ത്ഥമായി ചെയ്യുന്നുണ്ടെങ്കില്‍ അദ്ദേഹം ഫലത്തില്‍ ചിന്താകുലനല്ലെന്നും ബ്രാവോ പറഞ്ഞു. പരിശീലനത്തില്‍ ഞാന്‍ ധോണിയ്ക്കെതിരെ ഏറെ സമയം പന്തെറിയാറുണ്ടെന്നു അതിനാല്‍ തന്നെ തന്റെ ചിന്തയെല്ലാം ധോണിയ്ക്ക് നന്നായി മനസ്സിലാകുമെന്നും ബ്രാവോ പറഞ്ഞു.