ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സ്പോൺസറായി വിവോ തുടരും

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രധാന സ്പോൺസറായി ചൈനീസ് കമ്പനിയായ വിവോ തുടരും. കഴിഞ്ഞ ദിവസം നടന്ന ഗവേർണിംഗ് കൗൺസിൽ മീറ്റിങ്ങിലാണ് വിവോ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രധാന സ്പോൺസറായി തുടരുന്ന കാര്യം ബി.സി.സി.ഐ അറിയിച്ചത്. സ്പോൺസറും ബി.സി.സി.ഐയും ചേർന്നുള്ള കരാർ സംരക്ഷിക്കുന്നതിന് വേണ്ടി സ്പോൺസറായി വിവോയെ നിലനിർത്താൻ ബി.സി.സി.ഐക്ക് നിയമപോദേശം ലഭിച്ചതായി ബി.സി.സി.ഐ പ്രതിനിധി അറിയിച്ചു.

നേരത്തെ ഗൽവാൻ വാലിയിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം ഉണ്ടായപ്പോൾ ചൈനീസ് കമ്പനികളുടെ സ്പോൺസർഷിപ്പുകൾ ബി.സി.സി.ഐ പുനഃപരിശോധിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ നിലവിൽ നിയമോപദേശം ലഭിച്ച നിലക്ക് വിവോയെ സ്പോണറായി നിലനിർത്താൻ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു. കൊറോണ വൈറസ് ബാധയെ തുടർന്ന് മാറ്റിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് സെപ്റ്റംബർ 19ന് യു.എ.ഇയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്നു.

Advertisement