
സിനിമാതാരം അമീര്‍ ഖാനെ ബ്രാന്‍ഡ് അംബാസിഡറായി സ്വന്തമാക്കി ഐപിഎല്‍ മുഖ്യ സ്പോണ്‍സര്‍മാരായ വിവോ. കഴിഞ്ഞാഴ്ചയാണ് അമീറുമായി വിവോ അന്തിമ കരാറിലെത്തിയത്. പുറത്ത് വരുന്ന വിവരം പ്രകാരം പ്രതിവര്‍ഷം 12 കോടി രൂപയാണ് അമീറിനായി വിവോ നല്‍കുക. പരസ്യ ചിത്രീകരണം നടക്കുന്ന ദിവസം 4 കോടി രൂപയും നല്‍കും.
വിവോയുടെ അമീര്‍ ഖാനെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ആദ്യ പരസ്യം ഇപ്പോള്‍ തന്നെ ടെലിവിഷന്‍, ഡിജിറ്റല്‍ മേഖലയില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. 2018 മുതല്‍ 2022 വരെയുള്ള ഐപിഎല്‍ മുഖ്യ സ്പോണ്‍സറിനുള്ള അവകാശം സ്വന്തമാക്കിയ വിവോ തന്നെയാണ് 2018, 2022 ഫിഫ ലോകകപ്പുകളുടെ ഔദ്യോഗിക സ്പോണ്‍സറും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial