
ഐപിഎല്‍ 2017ല്‍ ഒരു മലയാളി സാന്നിധ്യം കൂടി. ലോകേഷ് രാഹുലിനു പകരക്കാരനായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കേരളത്തിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന് വിഷ്ണുവിനെ സ്വന്തമാക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ കേധാര്‍ ജാഥവാണ് ആര്‍സിബിയ്ക്ക് വേണ്ടി കീപ്പിംഗ് ഗ്ലൗസ് ആണിഞ്ഞത്. ആദ്യ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ ബാംഗ്ലൂര്‍ ഇന്ന് രണ്ടാം മത്സരത്തില്‍ ഡെല്‍ഹിയ്ക്കെതിരെ വിഷ്ണു വിനോദിനു അവസരം നല്കുവാനുള്ള സാധ്യത കുറവാണെങ്കിലും സച്ചിന് ബേബിയ്ക്കൊപ്പം ബാംഗ്ലൂര്‍ ടീമിലെത്തുവാന്‍ കഴിഞ്ഞത് വിഷ്ണു വിനോദിനു ഏറെ ആത്മവിശ്വാസം നല്‍കും. ഐപിഎല്‍ സീസണ് 10ല്‍ പങ്കെടുക്കുന്ന നാലാമത്തെ കേരള താരമാണ് വിഷ്ണു വിനോദ്. സച്ചിന് ബേബി, സഞ്ജു സാംസണ്, ബേസില്‍ തമ്പി എന്നിവരാണ് ഐപിഎല്‍ ടീമുകളില്‍ ഇടം നേടിയ മറ്റു കേരള താരങ്ങള്‍.