വിഷ്ണു വിനോദ് ഐപിഎല്‍-ല്‍ ഉണ്ടാകും

- Advertisement -

കേരളത്തിന്റെ ടി20 ഓപ്പണിംഗ് ബാറ്റ്സ്മാന്‍ വിഷ്ണു വിനോദ് ഇത്തവണത്തെ ഐപിഎല്‍ ടീമുകളില്‍ ഒന്നിലിടം നേടുമെന്ന് സൂചന. യുവ താരങ്ങളെ ഏറെ പ്രോത്സാഹിപ്പിക്കുന്ന രാഹുല്‍ ദ്രാവിഡിന്റെ കരുതലില്‍ ഇറങ്ങുന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സാണ് താരത്തെ റാഞ്ചുവാന്‍ തയ്യാറായി നില്‍ക്കുന്നത്. അടിസ്ഥാന വില നല്‍കി താരത്തെ സ്വന്തമാക്കുക എന്ന ഡല്‍ഹിയുടെ ലക്ഷ്യം എന്നാല്‍ സാധ്യമാകാനിടയില്ലെന്നാണ് ഐപിഎല്‍ വൃത്തങ്ങളില്‍ നിന്ന് ഫാന്‍പോര്‍ട്ടിനു അറിയുവാന്‍ കഴിയുന്നത്. കിംഗ്സ് ഇലവന്‍ പഞ്ചാബും, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സുമെല്ലാം താരത്തിനെ നോട്ടമിട്ടിട്ടുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്.

സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനത്തിലൂടെ ഏറെ ക്രിക്കറ്റ് പണ്ഡിതന്മാരുടെ ശ്രദ്ധ വിഷ്ണുവില്‍ പതിഞ്ഞിട്ടുണ്ട്. കേരളത്തിനു രണ്ട് മത്സരങ്ങള്‍ മാത്രമേ ജയിക്കുവാന്‍ കഴിഞ്ഞുള്ളുവെങ്കിലും ശ്രദ്ധേയമായ പ്രകടനമാണ് വിഷ്ണു പുറത്തെടുത്തത്.

Advertisement