വിരാട് സിംഗിന് 1.90 കോടി വില നല്‍കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, രാഹുല്‍ ത്രിപാഠിയെ സ്വന്തമാക്കി കൊല്‍ക്കത്ത

ഓള്‍റൗണ്ടറും യുവതാരവുമായി വിരാട് സിംഗിന്  1.90 കോടി വില നില്‍കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. വമ്പന്‍ താരങ്ങളെ ആരെയും തന്നെ ലേലത്തില്‍ നേടുവാന്‍ ശ്രമിക്കാതിരുന്ന സണ്‍റൈസേഴ്സ് ഈ യുവഓള്‍റൗണ്ടര്‍ക്കായി രംഗത്തെത്തുകയായിരുന്നു. കിംഗ്സ് ഇലവന്റെ വെല്ലുവിളിയെ മറികടന്നാണ് 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ ടീം സ്വന്തമാക്കിയത്.

രാഹുല്‍ ത്രിപാഠിയെ 60 ലക്ഷത്തിനാണ് കൊല്‍ക്കത്ത നേടിയത്. അടിസ്ഥാന വിലയായ 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷം അധികം നല്‍കിയാണ് മുമ്പ് ഐപിഎലില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിട്ടുള്ള താരത്തെ ടീമിന് സ്വന്തമാക്കാനായത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും താരത്തിനായി ലേലത്തില്‍ പങ്കെടുത്തു.

Previous articleകിംഗ്സ് ഇലവനുമായി ലേല പോരാട്ടം, പീയുഷ് ചൗളയെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്
Next articleഇന്ത്യൻ U19 ടീം ക്യാപ്റ്റൻ 1.90 കോടിക്ക് സൺ റൈസേഴ്സിൽ