ഐപിഎലിലെ ഇഷ്ട താരങ്ങളെക്കുറിച്ച് പറഞ്ഞ് ജോസ് ബട്‍ലര്‍

- Advertisement -

ഐപിഎലില്‍ തന്റെ ഇഷ്ട താരങ്ങളാരെന്ന് പറഞ്ഞ് ജോസ് ബട‍്‍ലര്‍. രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ജോസ് ബട്‍ലറിനു ഏറ്റവും പ്രിയപ്പെട്ട രണ്ട് താരങ്ങള്‍. വിരാട് കോഹ്‍ലിയെയും എംഎസ് ധോണിയെയുമാണ് രാജസ്ഥാന്‍ റോയല്‍സ് വെടിക്കെട്ട് ഓപ്പണിംഗ് താരം തിരഞ്ഞെടുത്തത്. കീപ്പറെന്ന നിലയില്‍ ധോണിയുടെ പ്രകടനം തന്നെ എന്നും ആവേശം കൊള്ളിച്ചിട്ടുണ്ടെന്ന് പറഞ്ഞ ബട്‍ലര്‍. ബാറ്റിംഗില്‍ അതികായന്‍ വിരാട് കോഹ്‍ലിയാണെന്ന് പറഞ്ഞു.

നേരിടുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളര്‍ മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബുംറയാണെന്നും ജോസ് കൂട്ടിച്ചേര്‍ത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement