ഐപിഎലില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായി വിരാട് കോഹ്‍ലി

ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ലെങ്കിലും വിരാട് കോഹ്‍ലിയ്ക്ക് ഐപിഎലിലെ ചരിത്ര നേട്ടം. പുറത്താകാതെ 92 റണ്‍സ് നേടി മുംബൈയ്ക്കെതിരെയുള്ള കോഹ്‍ലിയുടെ പ്രകടനം ഈ സീസണില്‍ സഞ്ജു സാംസണില്‍ നിന്ന് ഓറഞ്ച് ക്യാപ് നേടിക്കൊടുക്കുക മാത്രമല്ല. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കുവാന്‍ വിരാട് കോഹ്‍ലിയെ സഹായിച്ചു.

153 മത്സരങ്ങളില്‍ കളിച്ച കോഹ്‍ലി 145 ഇന്നിംഗ്സുകളില്‍ നിന്ന് 4619 റണ്‍സാണ് നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സുരേഷ് റെയ്‍ന 4558 റണ്‍സുമായി നില്‍ക്കുകയാണ്. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഒരു വിദേശ താരം മാത്രമാണുള്ളത്. ഹൈദ്രാബാദ് മുന്‍ നായകന്‍ ഡേവിഡ് വാര്‍ണറാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നത്. മൂന്നാം സ്ഥാനത്ത് രോഹിത് ശര്‍മ്മയും അഞ്ചാം സ്ഥാനത്ത് ഗൗതം ഗംഭീറുമാണ് സ്ഥിതി ചെയ്യുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഏകനായി കോഹ്‍ലി, റോയല്‍ ചലഞ്ചേഴ്സിനെ തകര്‍ത്ത് മുംബൈയ്ക്ക് ആദ്യ വിജയം
Next articleബാഴ്സലോണയിൽ സമനിലയിൽ തളച്ച് സെൽറ്റ ദെ വിഗോ