“ഗാംഗുലിയോടുള്ള ആരാധന കൊണ്ടാണ് ഇടം കയ്യനായി ബാറ്റു ചെയ്യുന്നത്” – വെങ്കിടേഷ്

20210924 104322

ഐ പി എൽ പുനരാരംഭിച്ചപ്പോൾ രണ്ട് ഇന്നിങ്സുകൾ കൊണ്ട് ഏവരുടെയും ഇഷ്ട താരമായി മാറിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓപ്പണർ വെങ്കിടേഷ്. അരങ്ങേറ്റത്തിൽ വേഗത്തിലുള്ള 41 റൺസുമായി കൊൽക്കത്ത വിജയം വേഗത്തിൽ ആക്കിയ വെങ്കിടേഷ് ഇന്നലെ 25 ബോളിൽ അർധ സെഞ്ച്വറിയുമായും തിളങ്ങി. ഏവരും വെങ്കിടേഷിനെ ഇഷ്ടപ്പെടുമ്പോൾ അദ്ദേഹം ഇഷ്ടപ്പെടുന്നത് ഇന്ത്യൻ ഇതിഹാസം സൗരവ് ഗാംഗുലിയെ ആണ്. താൻ എന്നും ഗാംഗുലിയുടെ ആരാധകൻ ആയിരുന്നു. അതുകൊണ്ട് തന്നെ കെ കെ ആറിന് വേണ്ടിയാകണം കളിക്കണം എന്നത് പണ്ട് മുതലേയുള്ള ആഗ്രഹം ആണെന്ന് വെങ്കിടേഷ് പറഞ്ഞു.

കൊൽക്കത്ത തന്നെ തിരഞ്ഞെടുത്തപ്പോൾ അത് ഒരു അത്ഭുത നിമിഷമായിരുന്നു എന്നും വെങ്കിടേഷ് പറഞ്ഞു. താൻ വലങ്കയ്യൻ ബാറ്റ്സ്മാൻ ആയിരുന്നു ദാദയോടുള്ള സ്നേഹം കൊണ്ടാണ് ഇടംകയ്യൻ ആയി മാറിയത് എന്നും താരം പറഞ്ഞു. ദാദയ്ക്ക് നിരവധി ആരാധകർ ഉണ്ട് എന്നും അതിൽ ഒരാൾ മാത്രമാണ് താൻ എന്നും വെങ്കിടേഷ് പറഞ്ഞു.

Previous articleകൊൽക്കത്ത ക്യാപ്റ്റന് 24 ലക്ഷം പിഴ
Next articleഐപിഎലില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി സൺറൈസേഴ്സ് ഹൈദ്രാബാദ് താരം