ലോൺ അടിസ്ഥാനത്തിൽ ഉത്തപ്പയെ സ്വന്തമാക്കാൻ രാജസ്ഥാൻ ശ്രമം

Robinuthappa

ഈ സീസണിൽ താളം കിട്ടാതെ കഷ്ടപ്പെടുന്ന രാജസ്ഥാൻ റോയൽസ് ലോണിൽ പുതിയ താരങ്ങളെ ടീമിൽ എത്തിക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായി നിൽക്കുന്ന റോബിൻ ഉത്തപ്പയെ ലോണിൽ നൽകാമോ എന്ന് ചെന്നൈയോട് രാജസ്ഥാൻ ചോദിച്ചരിക്കുകയാണ്. ഐ പി എല്ലിൽ മിഡ്സീസൺ ട്രാൻസ്ഫർ വിൻഡോ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

ചെന്നൈയിൽ ഈ സീസണിൽ ഇതുവരെ അവസരം കിട്ടാത്ത താരമാണ് ഉത്തപ്പ. കേരളത്തിനൊപ്പം പ്രാദേശിക സീസണിൽ ഗംഭീര ഫോമിൽ കളിച്ചിരുന്ന താരം വന്നാൽ ബാറ്റിങ് ലൈനപ്പിൽ ഒരു ബാലൻസ് വരും എന്ന് രാജ്സ്ഥാൻ വിശ്വസിക്കുന്നു‌. മുൻ രാജസ്ഥാൻ താരം കൂടിയാണ് ഉത്തപ്പ. എന്നാൽ രാജസ്ഥാന്റെ അപേക്ഷയിൽ ഇതുവരെ ചെന്നൈ മറുപടി പറഞ്ഞിട്ടില്ല.