തനിക്കിപ്പോളിത് ശീലം, രണ്ട് പോയിന്റ് ഏത് രീതിയില്‍ ലഭിച്ചാലും സന്തോഷം – ലോകേഷ് രാഹുല്‍

Lokeshrahul
- Advertisement -

ഇന്നലത്തെ മത്സരത്തിലെ പോലെയുള്ള അനുഭവം തനിക്ക് ഇതാദ്യമല്ലെന്നും ഇപ്പോളിത് തനിക്ക് ശീലമായിട്ടുണ്ടെന്നും വ്യക്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ ലോകേഷ് രാഹുല്‍. ഇന്നലെ ആദ്യ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയും പിന്നീട് സൂപ്പര്‍ ഓവര്‍ സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയും ചെയ്തപ്പോള്‍ മത്സരം കിംഗ്സ് ഇലവന്‍ പ‍ഞ്ചാബ് വിജയിക്കുകയായിരുന്നു.

പരാജയപ്പെട്ട മത്സരങ്ങളിലും ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് രാഹുല്‍ പറഞ്ഞു. ടൂര്‍ണ്ണമെന്റിലേക്ക് ശക്തമായ രീതിയില്‍ തങ്ങള്‍ തിരിച്ചുവരുവാന്‍ ശ്രമിക്കുകയാണെന്നും ഇത്തരം വിജയങ്ങള്‍ തങ്ങളുടെ ആ ശ്രമത്തിന് കരുത്തേകുമെന്നും രാഹുല്‍ പറഞ്ഞു.

അവരുടെ മികച്ച സ്പിന്നര്‍മാരുമായി കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാകുമെന്ന് അറിയാമായിരുന്നുവെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. ഒരു ടീമും സൂപ്പര്‍ ഓവറിനായി തയ്യാറെടുക്കാറില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

Advertisement