
ഇന്നലെ രാജസ്ഥാന് റോയല്‍സിനെ 64 റണ്‍സിനു ചെന്നൈ സൂപ്പര്‍ കിംഗ്സ് തകര്‍ത്ത് വിട്ട് ഐപിഎല്‍ 2018 പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ ഷെയിന്‍ വാട്സണ് നേടിയ ശതകം താരത്തിനെ ഒരപൂര്‍വ്വ നേട്ടത്തിനു അര്‍ഹനാക്കി. 2013ല്‍ രാജസ്ഥാനു വേണ്ടി തന്റെ ആദ്യ ശതകം വാട്സണ് നേടിയത് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയായിരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി രാജസ്ഥാനെതിരെയും ശതകം നേടിയത് വഴി ഇത്തരം നേട്ടം കൈവരിക്കുന്ന ഏക ഐപിഎല്‍ താരമായി വാട്സണ് മാറി.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കിംഗ്സ് ഇലവന് പഞ്ചാബിനു വേണ്ടി ശതകം നേടിയാല്‍ ക്രിസ് ഗെയിലിനും ഈ പട്ടികയില്‍ ഇടം പിടിക്കാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial