
മൊഹാലിയില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ഗെയില്‍ താണ്ഡവം. തുടക്കം മെല്ലെയയാിരുന്നുവെങ്കിലും പിന്നീട് തകര്‍ത്തടിച്ച ഗെയിലിന്റെ മികവില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനാരംഭിച്ച പഞ്ചാബ് തങ്ങളുടെ 20 ഓവറില്‍ 193/3 എന്ന സ്കോര്‍ നേടുകയായിരുന്നു. 104* റണ്‍സ് നേടിയ ഗെയിലിനൊപ്പം 31 റണ്‍സുമായി കരുണ്‍ നായരും പഞ്ചാബ് നിരയില്‍ തിളങ്ങി.
മെല്ലെ തുടങ്ങിയ പഞ്ചാബ് 7.5 ഓവറില്‍ 53 റണ്‍സ് എന്ന സ്കോറില്‍ നില്‍ക്കെയാണ് ലോകേഷ് രാഹുലിനെ നഷ്ടമായത്. പതിവിനു വിപരീതമായി വേഗതയേറിയ ഇന്നിംഗ്സ് കാഴ്ചവയ്ക്കാന്‍ രാഹുല്‍ ബുദ്ധിമുട്ടുകയായിരുന്നു. 9 പന്തില്‍ 18 റണ്‍സ് നേടി മയാംഗ് അഗര്‍വാലും 21 പന്തില്‍ 31 റണ്‍സ് നേടി കരുണ്‍ നായരും ഗെയിലിനു മികച്ച പിന്തുണ നല്‍കിയെങ്കിലും ഗെയിലിന്റെ വണ്മാന് ഷോയാണ് മൊഹാലിയില്‍ അരങ്ങേറിയത്.
58 പന്തില്‍ നിന്ന് 100 റണ്‍സ് തികച്ച ഗെയില്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 104 റണ്‍സുമായി പുറത്താകാതെ നിന്നു. ഫിഞ്ച് ആറ് പന്തില്‍ 14 റണ്‍സ് നേടി ഗെയിലിനൊപ്പം ഇന്നിംഗ്സ് അവസാനിപ്പിച്ചു. 11 സിക്സുകളാണ് ഇന്നത്തെ ഇന്നിംഗ്സില്‍ ഗെയില്‍ നേടിയത്. ഭുവനേശ്വര്‍ കുമാര്‍ ആണ് ഹൈദ്രാബാദ് നിരയിലെ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തത്. 4 ഓവറില്‍ 25 റണ്‍സ് മാത്രമാണ് ഭുവി വഴങ്ങിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial