
രാഹുല്‍ ത്രിപാഠിയുടെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 164 റണ്‍സ് നേടി രാജസ്ഥാന്. ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ടോസ് നേടി രാജസ്ഥാന് നായകന് അജിങ്ക്യ രഹാനെ തീരുമാനിക്കുകയായിരുന്നു. ഉമേഷ് യാദവിന്റെ ഒരോവറില്‍ അടുത്തടുത്ത പന്തുകളില്‍ അജിങ്ക്യ രഹാനെ, സഞ്ജു സാംസണ് എന്നിവരെ നഷ്ടമായത് രാജസ്ഥാന് സ്കോറിംഗിനെ ചെറുതായി ബാധിച്ചെങ്കിലും രാഹുല്‍ ത്രിപാഠി നേടിയ 80 റണ്സുകളുടെയും അവസാന ഓവറുകളിലെ കൂറ്റനടികളുടെയും സഹായത്തില്‍ രാജസ്ഥാന് 20 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 164 റണ്‍സ് നേടുകയായിരുന്നു.
രാഹുല്‍ ത്രിപാഠിയ്ക്കൊപ്പം ജോഫ്ര ആര്‍ച്ചറെ ഓപ്പണിംഗിനു വിനിയോഗിച്ച രാജസ്ഥാന്റെ തീരുമാനം പിഴയ്ക്കുകയായിരുന്നു. രണ്ടാം ഓവറില്‍ ഉമേഷ് യാദവ് ജോഫ്രയെ പുറത്താക്കുമ്പോള്‍ താരത്തിന്റെ സ്കോര്‍ ബോര്‍ഡിലേക്കുള്ള സംഭാവന പൂജ്യം റണ്‍സായിരുന്നു.
പിന്നീട് രണ്ടാം വിക്കറ്റില്‍ രാഹുല്‍ ത്രിപാഠിയ്ക്കൊപ്പം എത്തിയ അജിങ്ക്യ രഹാനെയും കൂടി 99 റണ്‍സ് കൂട്ടുകെട്ട് നേടി ടീം സ്കോര്‍ 101ല്‍ എത്തിച്ചു. ഉമേഷ് യാദവ് എറിഞ്ഞ 14ാം ഓവറില്‍ രഹാനെയെ വിക്കറ്റിനു മുന്നില്‍ കുടുങ്ങി രാജസ്ഥാനു നഷ്ടമായി. 33 റണ്‍സായിരുന്നു രഹാനെയുടെ സ്കോര്‍. തൊട്ടടുത്ത പന്തില്‍ ഉമേഷ് യാദവ് സഞ്ജു സാംസണെയും പുറത്താക്കി. മൂന്നാം പന്തില്‍ ഹെയിന്റിച്ച് ക്ലാസ്സെന്‍ യാദവിനു ഹാട്രിക്ക് നിഷേധിച്ചുവെങ്കിലും അടുത്ത പന്തില്‍ ക്ലാസ്സനെയും വിക്കറ്റിനു മുന്നില്‍ യാദവ് കുടുക്കി. റിവ്യൂ സംവിധാനം ഉപയോഗിച്ച് ഇന്‍സൈഡ് എഡ്ജ് ഉണ്ടെന്ന് കണ്ടെത്തി ക്ലാസ്സെന്‍ തന്റെ വിക്കറ്റ് സംരക്ഷിക്കുകയായിരുന്നു.
101/1 എന്ന നിലയില്‍ നിന്ന് 101/3 എന്ന നിലയിലേക്ക് ഒരോവറില്‍ രാജസ്ഥാന് തകരുകയായിരുന്നു. നാലാം വിക്കറ്റില്‍ ത്രിപാഠിയും ക്ലാസ്സെനും ചേര്‍ന്ന് നേടിയ 48 റണ്‍സ് കൂട്ടുകെട്ട് രാജസ്ഥാന്റെ സ്കോര്‍ 149 റണ്‍സിലേക്ക് എത്തിച്ചു. മുഹമ്മദ് സിറാജിന്റെ ഓവറിന്റെ അവസാന പന്തില്‍ 32 റണ്‍സ് നേടിയ ക്ലാസ്സെന്‍ പുറത്താകുകയായിരുന്നു. കൃഷ്ണപ്പ ഗൗതം 5 പന്തില്‍ 14 റണ്‍സ് നേടി അവസാന പന്തില്‍ റണ്ണൗട്ടായി.
ഉമേഷ് യാദവ് 3 വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജിനു ഒരു വിക്കറ്റ് ലഭിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial