“ഡൽഹിക്ക് ആദ്യ കിരീടം നേടിക്കൊടുക്കലാണ് ലക്ഷ്യം !”

Rishabh Pant 1 1024x768

ഡൽഹി ക്യാപിറ്റൽസിന് ആദ്യ കിരീടം നേടിക്കൊടുക്കലാണ് ലക്ഷ്യമെന്ന് ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്ത്. ഇതിനായുള്ള പ്രോസസിലൂടെയാണ് ഡൽഹി മുന്നോട്ട് പോകുന്നതെന്നും പന്ത് കൂട്ടിച്ചേർത്തു. ഐപിഎൽ സീസണിന്റെ ആദ്യ പകുതി അവസാനിച്ചപ്പോൾ ആറ് ജയവും രണ്ട് തോൽവിയുമായി ഡൽഹി പോയന്റ് നിലയിൽ ഒന്നാമതാണ്.

ശ്രേയസ് ഐയ്യർ തിരികെ ഡൽഹി ക്യാമ്പിലെത്തുമെങ്കിലും റിഷഭ് പന്ത് തന്നെയാകും ക്യാപ്റ്റനായി തുടരുക. സീസണിന്റെ ആദ്യ ഷോൾഡർ ഇഞ്ചുറി കാരണം ശ്രേയസ്സിന് നഷ്ടമായിരുന്നു. ഐപിഎൽ സീസണിന്റെ ആദ്യ പകുതിയിലെ പെർഫോമൻസ് ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പന്തും സംഘവും.

Previous articleകിറ്റ് വിവാദം രൂക്ഷമാകുന്നു, ഡോർട്ട്മുണ്ട് ആരാധകരോട് മാപ്പ് പറഞ്ഞ് പ്യൂമ
Next articleആറാടി ഇന്റർ മിലാൻ