യുഎഇയില്‍ ആദ്യം എത്തുക ചെന്നൈ സൂപ്പര്‍ കിംഗ്സ്, ടീം ഓഗസ്റ്റ് രണ്ടാം വാരം യുഎഇയില്‍ എത്തുമെന്ന് സൂചന

ഐപിഎല്‍ 2020നായി യുഎഇയില്‍ ആദ്യം എത്തുക ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഓഗസ്റ്റ് രണ്ടാം വാരത്തോടെ യുഎഇയില്‍ എത്തുന്ന ടീം ഐസിസി അക്കാഡമിയില്‍ ആവും പരിശീലനം നടത്തുക. ഐപിഎലിന്റെ 13ാം പതിപ്പ് സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 8 വരെയാണ് യുഎഇയില്‍ നടക്കുന്നത്.

പുതിയ ഫോര്‍മാറ്റും ഷെഡ്യൂളും എല്ലാം നിശ്ചയിക്കുവാന്‍ വേണ്ടി ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അടുത്ത ആഴ്ച ചേരുമെന്നാണ് അറിയുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 7.30ന് ആരംഭിയ്ക്കുന്ന രീതിയിലാവും മത്സരങ്ങള്‍ ക്രമീകരിക്കുക എന്നാണ് അറിയുന്നത്.

Loading...