
50 ലക്ഷത്തിന്റെ അടിസ്ഥാന വിലയുമായി ഐപിഎല്‍ ലേലത്തിനു എത്തുമ്പോള്‍ ഇന്ത്യയില്‍ ഈ പേര് അധികം പരിചിതമായിരുന്നില്ല. തൈമല്‍ മില്‍സ് എന്നാല്‍ ലോക ടി20 ലീഗുകളില്‍ പരിചിത മുഖമാണ്. അത് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് തന്നെയാണ് ഇന്നത്തെ ലേലം സൂചിപ്പിക്കുന്നത്. 12 കോടി രൂപയ്ക്കാണ് ആര്‍സിബി താരത്തിനെ സ്വന്തമാക്കിയത്. മുംബൈയും പഞ്ചാബും കൂടിത്തുടങ്ങിയ ലേലം ഏഴ് കോടി കടന്നപ്പോളാണ് ആര്‍സിബി രംഗത്തെത്തിയത്. മുംബൈ പിന്മാറിയപ്പോള് കൊല്‍ക്കത്ത അരങ്ങത്തേക്കെത്തി. അവസാനം ആര്‍സിബി പൊന്നും വിലകൊടുത്ത് ലേലം ഉറപ്പിയ്ക്കുകയായിരുന്നു.
ഇന്ന് കരാര്‍ ഉറപ്പിച്ച മറ്റു താരങ്ങള്‍
നിക്കോളസ് പൂരന്(മുംബൈ-30 ലക്ഷം), കാഗിസോ റബാഡ(ഡല്‍ഹി-5 കോടി), ട്രെന്റ് ബൗള്‍ട്ട്(കൊല്‍ക്കത്ത-5 കോടി), പാറ്റ് കമ്മിന്‍സ്( ഡല്‍ഹി – 4.5 കോടി), മിച്ചല്‍ ജോണ്സണ്(മുംബൈ-2 കോടി)