ശിഖറും താഹിറും കളിക്കില്ല, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് സണ്‍റൈസേഴ്സ്

- Advertisement -

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിര ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഹൈദ്രാബാദ് നായകന്‍ കെയിന്‍ വില്യംസണ്‍. പനി മൂലം ചെന്നൈ നിരയില്‍ ഇമ്രാന്‍ താഹിര്‍ കളിക്കില്ല. പകരം ഫാഫ് ഡു പ്ലെസി ടീമിലെത്തിയിട്ടുണ്ട്. ശിഖര്‍ ധവാനു പകരം റിക്കി ഭുയിയും ക്രിസ് ജോര്‍ദാനു പകരം  ബില്ലി സ്റ്റാന്‍ലേക്കും ഹൈദ്രാബാദ് നിരയില്‍ തിരിച്ചെത്തി.

ചെന്നൈ: ഷെയിന്‍ വാട്സണ്‍, അമ്പാട്ടി റായിഡു, സുരേഷ് റെയ്‍ന, ഫാഫ് ഡുപ്ലെസി സാം ബില്ലിംഗ്സ്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ദീപക് ചഹാര്‍, കരണ്‍ ശര്‍മ്മ, ശര്‍ദ്ധുല്‍ താക്കൂര്‍‍

ഹൈദ്രാബാദ്: വൃദ്ധിമന്‍ സാഹ, കെയിന്‍ വില്യംസണ്‍, മനീഷ് പാണ്ഡേ, ദീപക് ഹൂഡ, യൂസഫ് പത്താന്‍, ഷാകിബ് അല്‍ ഹസന്‍, റിക്കി ഭുയി, റഷീദ് ഖാന്‍, ബില്ലി സ്റ്റാന്‍ലേക്ക്, സിദ്ധാര്‍ത്ഥ് കൗള്‍, ഭുവനേശ്വര്‍ കുമാര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement