
ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആദ്യം ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് കൊല്‍ക്കത്ത നായകന് ദിനേശ് കാര്‍ത്തിക്. തനിക്കും ആദ്യം ബൗള്‍ ചെയ്യാനായിരുന്നു ആഗ്രഹമെന്ന് മുംബൈ നായകന് രോഹിത് ശര്‍മ്മയും അഭിപ്രായപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയ അതേ ടീമിനെ തന്നെയാണ് ഇന്നത്തെ മത്സരത്തിലും മുംബൈ ഇറക്കിയിരിക്കുന്നത്.
അതേ സമയം കൊല്‍ക്കത്ത നിരയില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. പരിക്കേറ്റ ശുഭ്മന്‍ ഗില്ലിനു പകരം റിങ്കു സിംഗ് ടീമിലെത്തിയപ്പോള്‍ മിച്ചല്‍ ജോണ്‍സണിനു പകരം ടോം കുറന് ടീമില്‍ ഇടം പിടിച്ചു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: സുനില്‍ നരൈന്, ക്രിസ് ലിന്, റോബിന് ഉത്തപ്പ, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, റിങ്കു സിംഗ്, ആന്‍ഡ്രേ റസ്സല്‍, ടോം കുറന്, പിയൂഷ് ചൗള, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്
മുംബൈ ഇന്ത്യന്‍സ്: എവിന്‍ ലൂയിസ്, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ്മ, ജെപി ഡുമിനി, ഇഷാന് കിഷന്, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ബെന്‍ കട്ടിംഗ്, മിച്ചല്‍ മക്ലെനാഗന്, മയാംഗ് മാര്‍ക്കണ്ടേ, ജസ്പ്രീത് ബുംറ
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial