ട്രെന്റ് ബോൾട്ട് ഡൽഹി വിട്ട് മുംബൈ ഇന്ത്യൻസിൽ, അങ്കിത് രാജ്പുത് രാജസ്ഥാനിൽ

ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട് അടുത്ത ഐ.പി.എൽ സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കും. താരത്തെ ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിന് വിൽക്കുകയായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ 2014ൽ അരങ്ങേറ്റം നടത്തിയ ബോൾട്ട് 2018, 2019 സീസണുകളിൽ ഡൽഹിയുടെ താരമായിരുന്നു. ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ കാഗിസോ റബാഡ ടീമിൽ ഉള്ളതോടെ അവസരങ്ങൾ കുറഞ്ഞതാണ് താരം ഡൽഹി വിടാൻ തീരുമാനിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 33 മത്സരങ്ങൾ കളിച്ച ബോൾട്ട് 38 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

ഇന്ത്യൻ താരം അങ്കിത് രാജ്പുത് കിങ്‌സ് ഇലവൻ പഞ്ചാബിൽ നിന്ന് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. കഴിഞ്ഞ രണ്ട് സീസണുകളിൽ രാജ്പുത് കിങ്‌സ് ഇലവൻ പഞ്ചാബിന്റെ താരമാണ്.  23 മത്സരങ്ങൾ കളിച്ച രാജ്പുത് 22 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 5 വിക്കറ്റ് നേട്ടം കൈവരിച്ചിട്ടും ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്ത ഏക താരമാണ് രാജ്പുത്. 2018ൽ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെയാണ് രാജ്പുത് 14 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയത്.

Previous articleതിരിച്ചടികൾ മാറാതെ മാഞ്ചസ്റ്റർ സിറ്റി, സിൽവക്ക് വിലക്ക്
Next articleU-17 വനിതാ ചാമ്പ്യൻഷിപ്പ്; രണ്ടാം വിജയം നേടി ടൈഗ്രസസ്