‘രണ്ടാം സെമിയില്‍’ ടോസ് കൊല്‍ക്കത്തയ്ക്ക്, സണ്‍റൈസേഴ്സിനെ ബാറ്റിംഗനയയ്ച്ചു

- Advertisement -

നിര്‍ണ്ണായകമായ രണ്ടാം ക്വാളിഫയറില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ദിനേശ് കാര്‍ത്തിക്. മൂന്ന് മാറ്റങ്ങളുമായി സണ്‍റൈസേഴ്സ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യും. കൊല്‍ക്കത്ത നിരയില്‍ ഒരു മാറ്റമാണുള്ളത്. ജേവണ്‍ സീര്‍ലെസിനു പകരം ശിവം മാവി കൊല്‍ക്കത്ത നിരയില്‍ മടങ്ങിയെത്തുമ്പോള്‍ ദീപക് ഹൂഡ, വൃദ്ധിമന്‍ സാഹ, ഖലീല്‍ എന്നിവര്‍ സണ്‍റൈസേഴ്സിനായി മത്സരത്തിനിറങ്ങും. മനീഷ് പാണ്ടേ, ശ്രീവത്സ് ഗോസ്വാമി, സന്ദീപ് ശര്‍മ്മ എന്നിവരാണ് ടീമില്‍ നിന്ന് പുറത്ത് പോകുന്നത്.

ഹൈദ്രാബാദ്: ശിഖര്‍ ധവാന്‍, വൃദ്ധിമന്‍ സാഹ, കെയിന്‍ വില്യംസണ്‍, ഷാകിബ് അല്‍ ഹസന്‍, യൂസഫ് പത്താന്‍, ദീപക് ഹൂഡ, കാര്‍ലോസ് ബ്രാത്‍വൈറ്റ്, ഭുവനേശ്വര്‍ കുമാര്‍, റഷീദ് ഖാന്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഖലീല്‍ അഹമ്മദ്

കൊല്‍ക്കത്ത: സുനില്‍ നരൈന്‍, ക്രിസ് ലിന്‍, കെയിന്‍ വില്യംസണ്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, ആന്‍ഡ്രേ റസ്സല്‍, ശുഭ്മന്‍ ഗില്‍,  ശിവം മാവി, പിയൂഷ് ചൗള, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement