ആദ്യ ശതകമാകുമെന്ന ചിന്തയുണ്ടായിരുന്നു, എന്നാല്‍ ടീമാണ് പ്രധാനം, അതിനാലാണ് വലിയ ഷോട്ടിനു ശ്രമിക്കാതെ സിംഗിളെടുത്ത് മാറിയത്

- Advertisement -

തന്റെ ആദ്യ ടി20 ശതകം മൂന്ന് റണ്‍സിനു നഷ്ടമായ ശേഷം അതിനെക്കുറിച്ചുള്ള ചോദ്യത്തിനു മികച്ച മറുപടിയുമായി ശിഖര്‍ ധവാന്‍. കൊല്‍ക്കത്തയ്ക്കെതിരെ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ശിഖര്‍. തന്റെ മനസ്സില്‍ ഇത് തന്റെ ആദ്യ ടി20 ശതകമായേക്കാമെന്ന ചിന്തയുണ്ടായിരുന്നു. എന്നാല്‍ ടീം തന്നെയാണ് എന്നും പ്രധാനം, അതിനാല്‍ തന്നെയാണ് വലിയ ഷോട്ടുകള്‍ക്ക് മുതിര്‍ന്ന് അപകടം വരുത്തി വയ്ക്കാതെ സിംഗിളെടുത്ത് മാറിയതെന്നും ധവാന്‍ പറഞ്ഞു.

കോളിന്‍ ഇന്‍ഗ്രാം സിക്സ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ പുറത്താകാതെ 97 റണ്‍സുമായി ധവാന്‍ മറുവശത്ത് കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നു. എന്നാല്‍ താരം തന്നെയാണ് വിജയ ഷോട്ടുതിര്‍ത്ത ഇന്‍ഗ്രാമിനു അനുമോദനവുമായി എത്തിയതും.

Advertisement