ടോമി സിംസെക് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് തിരികെ എത്തുന്നു

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഫിറ്റ്നെസ് ഗുരുവും ഫിസിയോയുമായ ടോമി സിംസെക് തിരികെ എത്തുന്നു. ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് വിവരം ആരാധകര്‍ക്കായി പുറത്ത് വിട്ടത്. വിലക്കിനു മുമ്പ് കുറേ വര്‍ഷങ്ങളായി ചെന്നൈ ടീമിന്റെ ഫിറ്റ്നെസ് നില ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ച വ്യക്തിയാണ് ടോമി. നിലവില്‍ ബിഗ് ബാഷില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ ഫിസിയോയായും ടോമി പ്രവര്‍ത്തിച്ചു വരികയാണ്.

സ്റ്റാര്‍സില്‍ സിഎസ്കെയുടെ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് തന്നെയാണ് കോച്ചായി പ്രവര്‍ത്തിക്കുന്നത്. ബിഗ് ബാഷ് അഞ്ചാം സീസണിലാണ് ടോമി സ്റ്റാര്‍സിനൊപ്പം എത്തുന്നത്. ശ്രീലങ്ക ക്രിക്കറ്റ് ടീമിന്റെ മുന്‍ ഫിസിയോ കൂടിയാണ് ടോമി സിംസെക്. സ്റ്റാര്‍സില്‍ ഇവര്‍ക്കൊപ്പം ടീം മാനേജരായി ചെന്നൈയുടെ ടീം മാനേജരായി പ്രവര്‍ത്തിച്ചിട്ടുള്ള റസ്സല്‍ രാധാകൃഷ്ണനുമുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപരിയാരത്തും കേരള ബ്ലാസ്റ്റേഴ്സ് സ്കൂൾ ആരംഭിച്ചു
Next articleഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍, ഷോര്‍ട്ടിനു മൂന്നാം അവസരത്തില്‍ ശതകം